obitury

നെടുമങ്ങാട് : ഒൻപതുദിവസം മുമ്പ് കാണാതായ വൃദ്ധയെ വീടിനടുത്ത് കാടുപിടിച്ച പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കരയ്ക്കു സമീപം മൈലം ചെറിയകൊണ്ണി കല്ലുവരമ്പ് ഷീലാ ഭവനിൽ സഹദേവപ്പണിക്കരുടെ ഭാര്യ ബി.നളിനി (74) യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ നാട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ 9ന് രാവിലെ വീട്ടിൽ നിന്നാണ് നളിനിയെ കാണാതായത്. ഭർത്താവ് കിടപ്പ് രോഗിയാണ്. ബുദ്ധിസ്ഥിരതയില്ലാത്ത മകളോടൊപ്പമായിരുന്നു ഇരുവരുടെയും താമസം.ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടത്.ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള - ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിയെങ്കിലും സംശയകരമായ യാതൊന്നും കണ്ടെത്താനായില്ലെന്ന് അരുവിക്കര പൊലീസ് പറഞ്ഞു . മക്കൾ: വിക്രമൻ, സുധാകുമാരി, അനിത, ഷീല.