കറാച്ചി : ലോകകപ്പിൽ പാകിസ്ഥാൻ സെമി ഫൈനലിലെത്താതെ പുറത്തായതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ ചീഫ് സെലക്ടർ സ്ഥാനം ഒഴിയുകയാണെന്ന് മുൻ നായകൻ ഇൻസമാം ഉൽ ഹഖ് അറിയിച്ചു. 2016 ഏപ്രിലിലാണ് ഇൻസമാം ചീഫ് സെലക്ടറായത്. ഇൻസമാമിന്റെ കാലയളവിൽ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു.
ഭൻവാലയ്ക്ക് സ്വർണം
ഷൂൾ : ജർമ്മനിയിൽ നടക്കുന്ന ജൂനിയർ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യൻ താരം അനിഷ് ഭൻവാലയ്ക്ക് 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ സ്വർണം ലഭിച്ചുണ ലോകകപ്പിലെ ഇന്ത്യയുടെ എട്ടാം സ്വർണമായിരുന്നു ഇത്.
സിന്ധു, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ
ജക്കാർത്ത : ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടിൽ സിനധു 11-21, 21-15, 21-15 ന് ജപ്പാന്റെ അയ ഓഹോരീയെയാണ് കീഴടക്കിയത്. ശ്രീകാന്ത് 21-14, 21-13 ന് കെന്റ നിഷിമോട്ടോയെ കീഴടക്കി.
ദീപികയ്ക്ക് വെള്ളി
ടോക്കിയോ : ജപ്പാനിൽ നടക്കുന്ന ടോക്കിയോ ഗെയിംസ് ടെസ്റ്റ് ഇവന്റ് ആർച്ചറിയിൽ ഇന്ത്യൻ വനിതാതാരം ദീപിക കുമാരിക്ക് വെള്ളി. ഫൈനലിൽ കൊറിയൻ താരം അൻസാനാണ് ദീപികയെ തോൽപ്പിച്ചത്.
ബ്രൂസ് ന്യൂകാസിൽ കോച്ച്
ലണ്ടൻ : റാഫേൽ ബെനിറ്റ്സിന് പകരക്കാരനായി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് ന്യൂകാസിൽ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി സ്റ്റീവ് ബ്രൂസിനെ നിയമിച്ചു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബ്രൂസുമായി മൂന്ന വർഷത്തേക്കാണ് കരാർ.
ഡിലൈറ്റ് യുവയിൽ
റോം : കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ വരെയെത്തി അദ്ഭുതം സൃഷ്ടിച്ച ഡച്ച് ക്ളബ് അയാക്സിന്റെ നായകൻ മത്തീസ് ഡിലൈറ്റ് ഇറ്റാലിയൻ ക്ളബ് യുവന്റ്‌സിലേക്ക് കൂടുമാറി.