panchikkattu-palam

പാറശാല: ചെങ്കൽ തിരുപുറം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് നെയ്യാറിന് കുറുകെ പഴയ കടയ്ക്ക് സമീപം നിർമ്മിച്ചിട്ടുള്ള പാഞ്ചിക്കാട്ട് കടവ് പാലം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എൻജിനിയർ എസ്. മനോമോഹൻ, പി.ഡബ്ളിയു.ഡി ബ്രിഡ്ജസ് സൂപ്രണ്ടിംഗ് എൻജിനിയർ ബിന്ദു .എൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്.കെ. ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്തംഗം മോഹൻദാസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ ദീപാ ഓമനക്കുട്ടൻ, എൻ. അയ്യപ്പൻ നായർ, കൊടങ്ങാവിള വിജയകുമാർ, ആറാലുംമൂട് മുരളീധരൻ നായർ, ആർ. മുരകേശൻ ആശാരി എന്നിവർ സംസാരിച്ചു. ചീഫ് എൻജിനിയർ എസ്. മനോമോഹൻ സ്വാഗതവും എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.എസ്. വിനോദ് കുമാർ നന്ദിയും പറഞ്ഞു.