yediyurappa-

കണ്ണൂർ: കർണാടക നിയമസഭയിൽ ഇന്ന് സർക്കാർ വിശ്വാസ വോട്ട് തേടാനിരിക്കെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ബി.ജെ.പി നേതാവ് യെദിയൂരപ്പയുടെ പേരിൽ പൊന്നിൻകുടം സമർപ്പണം. ഇന്നലെയാണ് സമർപ്പണം നടത്തിയത്. വിശ്വാസ വോട്ടിൽ ഭരണപക്ഷം പരാജയപ്പെട്ടാൽ, പിന്നീട് രൂപീകരിക്കുന്ന ബി.ജെ.പി സർക്കാർ നയിക്കുക യെദിയൂരപ്പ ആയിരിക്കും. അങ്ങനെയെങ്കിൽ യെദിയൂരപ്പ അധികം വൈകാതെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പും യെദിയൂരപ്പ ക്ഷേത്ര ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പട്ടം താലി സമർപ്പണവും നെയ്‌വിളക്ക് സമർപ്പണവും നടത്തുന്നുണ്ട്. നേരത്തെ ബംഗളൂരുവിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന, ആർ.എസ്.എസുമായി അടുപ്പമുള്ള ഒരു ഭക്തനാണ് ഇപ്പോൾ വഴിപാട് നടത്തിയതെന്നാണ് അറിയുന്നത്.