1. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു?
ശങ്കരനാരായണൻ തമ്പി
2. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
ജോസഫ് മുണ്ടശേരി
3. വഞ്ചിനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യമേത്?
വേണാട്
4. കുറ്റ്യാടി ഡാം ഏത് ജില്ലയിലാണ്?
കോഴിക്കോട്
5. നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ?
മൂന്നാറിൽ
6. ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എവിടെ?
മെൽബൺ, ആസ്ട്രേലിയ
7. സ്കോട്ട്ലൻഡിന്റെ ദേശീയ വിനോദം ഏത്?
റഗ്ബി
8. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏത്?
ഇന്ത്യ
9. ഉദയസൂര്യന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതേത്?
ജപ്പാൻ
10. ടൈഫസ് പരത്തുന്ന ജീവി ഏത്?
പേൻ
11. ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?
കാസർകോട്
12. ട്രാവൻകൂർ സിമന്റ്സ് എവിടെയാണ്?
കോട്ടയം ജില്ലയിലെ നാട്ടകം
13. ഭക്രാംനംഗൽ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
സത്ലജ്
14. ഗംഗാനദി എവിടെയാണ് ഒഴുകിച്ചേരുന്നത്?
ബംഗാൾ ഉൾക്കടലിൽ
15. സമുദ്രനിരപ്പിൽ നിന്നുയർന്ന, നിരപ്പുള്ള ഉപരിതലത്തോടുകൂടിയ ഭൂവിഭാഗമാണ്?
പീഠഭൂമികൾ
16. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നു ആസിഡ് ഏത്?
സിട്രിക് ആസിഡ്
17. കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് ഇന്ത്യയുടെ തലസ്ഥാനം മാറ്റിയതാര്?
ഹാർഡിഞ്ച് പ്രഭു
18. ആദ്യമായി ഇന്ത്യയിൽ പീരങ്കിപട ഉപയോഗിച്ചതാര് ?
ബാബർ
19. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
വേമ്പനാട്ട് കായൽ
20. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏത് ?
സിന്ധു
21. ഏറ്റവും അധികം പേറ്റന്റുകൾ നേടിയ ശാസ്ത്രജ്ഞൻ ആര്?
തോമസ് എഡിസൺ