തിരുവനന്തപുരം: ഇത്തവണത്തെ പി. കേശവദേവ് സാഹിത്യ പുരസ്‌കാരം ലോകപ്രശസ്ത കാൻസർ രോഗവിദഗ്ദ്ധനായ ഡോ. എം.വി. പിള്ളയ്ക്ക് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമർപ്പിച്ചു. സാഹിത്യരംഗത്തും തിളങ്ങുന്ന വ്യക്തിത്വമാണ് ഡോ. എം.വി. പിള്ള. അമേരിക്ക ആസ്ഥാനമായുള്ള ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീറ്റ്‌മെന്റ് ആൻഡ് റിസർച്ചിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ്. തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിലെ ഓങ്കോളജി വിഭാഗത്തിൽ ക്ലിനിക്കൽ പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ സീനിയർ അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക ഓണററി മെമ്പറും ഡാലസിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ സമ്മേളനങ്ങളിലെ സ്ഥിരം ക്ഷണിതാവുമാണ് ഡോ. എം.വി. പിള്ള.