lions

വിഴിഞ്ഞം: ലയൺസ് ക്ലബിന്റെയും വിഴിഞ്ഞം ജനമൈത്രി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡയബറ്റിക് ക്യാമ്പ് സംഘടിപ്പിച്ചു. വിഴിഞ്ഞം അശ്വതി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കണ്ണൻ, ഡോ. ശ്രീജിത്ത്, വിഴിഞ്ഞം വാർഡ് കൗൺസിലർ റഷീദ്, വിഴിഞ്ഞം സി.ഐ പ്രവീൺ, മോഹനൻ നായർ, കോവളം മോഹനൻ എന്നിവർ സംസാരിച്ചു. വിഴിഞ്ഞം ക്ലബ് പ്രസിഡന്റ് അരുൺ സ്വാഗതവും വിഴിഞ്ഞം പൊലീസ് സി.ആർ.ഒ പ്രദീപ് നന്ദിയും പറഞ്ഞു. ലയൺസ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ഐ.എം.എയുടെ സഹായത്തോടെ 500 ക്യാമ്പുകൾ നടത്തുമെന്ന് ഡിസ്ട്രിക്ട് ഗവർണർ അറിയിച്ചു.