july18a

ആ​റ്റിങ്ങൽ: വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ ആ​റ്റിങ്ങലിൽ യൂത്ത്‌കോൺഗ്രസും, കെ.എസ്.യുവും സംയുക്തമായി സംഘടിപ്പിച്ച അക്രമരാഹിത്യസന്ദേശ സദസ് വർക്കലകഹാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ആ​റ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അംബിരാജ, നഗരസഭാ പ്രതിപക്ഷനേതാവ് അനിൽകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി ആർ.എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഗിരികൃഷ്ണൻ, നഗരസഭാ കൗൺസിലർ പ്രിൻസ് രാജ് എന്നിവർ സംസാരിച്ചു.