വിതുര: തൊളിക്കോട് പഞ്ചായത്ത് നിർമ്മിച്ച ഒാഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷംനാ നവാസ് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. നളിനകുമാരി, ജി. ജയകുമാർ, ബി. സുശീല, പഞ്ചായത്തംഗങ്ങളായ തൊളിക്കോട് ഷംനാദ്, എൻ.എസ്. ഹാഷിം, ബി. ബിജു, നട്ടുവാൻകാവ് വിജയൻ, ബിനിതാ മോൾ, സജിത എം.പി, എൽ.എസ്. ലിജി, ആർ. രതികല, എസ്. ഷീല, കെ.വി. ഷിബ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, എൻ.എം. സാലി, എസ്. അനിൽകുമാർ, ഭദ്രം ജി. ശശി, പി. പുഷ്പാംഗദൻനായർ, എ.ബി.എം മുബാരക്ക്, പഞ്ചായത്ത് സെക്രട്ടറി ബി. സജികുമാർ, ഇ. ഷംസുദ്ദീൻ, വി.ബിജു എന്നിവർ പങ്കെടുത്തു.