വർക്കല: ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷൻ വർക്കല വാർഷിക സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിശുദ്ധാനന്ദ ഭദ്രദീപം തെളിയിച്ചു.പത്മശ്രീ ലഭിച്ച സ്വാമി വിശുദ്ധാനന്ദയെ എം.പി പൊന്നാട അണിയിച്ചാദരിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു.അടൂർ പ്രകാശ് എം.പിയെ സ്വാമി വിശുദ്ധാനന്ദയും പൊന്നാട അണിയിച്ചു.അഡ്വ.വി.ജോയി എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്,മോഹനചന്ദ്രൻനായർ,എ.കെ.ആസാദ്, വി.ടി.രാജൻ,ഷീലാറോയി, അഡ്വ.അജയകുമാർ, ഡോ.പി.കെ.സുകുമാരൻ, ശാന്താജയവർദ്ധനൻ, ഗിരിജാശശികുമാർ, എം.ആർ.വിമൽകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.