വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വയോധികന് പരിക്ക്. കാർ യാത്രികൻ അടയമൺ, ചിന്താണിക്കോണം സ്വദേശി അബ്ദുൽ അസീസ് (65) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3ന് സംസ്ഥാന പാതയിൽ കീഴായിക്കോണം ഫയർ സ്‌റ്റേഷന് മുന്നിൽ വച്ചായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് കിളിമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിലെ ലൈറ്റ് ഇളകി കാറിന് മുകളിൽ പതിച്ച് ചില്ല് പൊട്ടിത്തെറിച്ചായിരുന്നു ഇയാൾക്ക് പരിക്കേറ്റത്. പരിക്കേറ്റയാളെ വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു