m-pharm

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.ഫാം പ്രവേശനത്തിന് ഗ്രാജ്വേറ്റ് ഫാർമസി ആപ്‌റ്റി‌റ്റ്യൂഡ് ടെസ്റ്റ് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ റാങ്ക് ലിസ്റ്റിന്റെയും നിശ്ചിത യോഗ്യതകളുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെയും കാറ്റഗറി ലിസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും സർവീസ് വിഭാഗക്കാർക്കടക്കം പ്രവേശനം. ജി.പി.എ.ടി സ്കോറിൽ തുല്യതയുണ്ടായാൽ സർവീസ് വിഭാഗക്കാർക്കടക്കം ബി.ഫാം പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിക്കും. അതിലും തുല്യതയുണ്ടായാൽ വിദ്യാർത്ഥികളുടെ പ്രായം പരിഗണിച്ച് റാങ്ക് തയാറാക്കും.

സർവീസ് വിഭാഗക്കാരടക്കം എല്ലാവരും www.cee.kerala.gov.in വെബ്സൈറ്റിലൂടെ 19മുതൽ 25ന് വൈകിട്ട് 3വരെ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജും അനുബന്ധ രേഖകളും എൻട്രൻസ് കമ്മിഷണർക്ക് അയയ്ക്കേണ്ടതില്ല. ജനറൽ വിഭാഗത്തിന് 600, പട്ടിക വിഭാഗങ്ങൾക്ക് 300രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായോ പോസ്റ്റോഫീസുകളിലോ ഫീസടയ്ക്കാം. സർവീസ് വിഭാഗക്കാർ ഓൺലൈൻ അപേക്ഷയ്ക്ക് പുറമേ പ്രോസ്പെക്ടസിലുള്ള രേഖകൾ സഹിതം കൺഫർമേഷൻ പേജിന്റെ പ്രിന്റ്ഔട്ട് 25ന് വൈകിട്ട് 5നകം കൺട്രോളിംഗ് ഓഫീസർക്ക് നൽകണം. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കും.

സർവീസ് ക്വോട്ടയിലടക്കം സീറ്റ് അലോട്ട്മെന്റ് കേന്ദ്രീകൃത അലോട്ട്മെന്റ് സംവിധാനത്തിലാണ്. ഓൺലൈനായി അപേക്ഷിക്കും മുൻപ് www.cee.kerala.gov.in, www.cee-kerala.org വെബ്സൈറ്രുകളിലുള്ള പ്രോസ്പെക്ടസിലെ വിശദാംശങ്ങൾ മനസിലാക്കണം. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471 2339101, 2339102, 2339103, 2339104