muru

മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ഇൗവർഷത്തെ ഭാരവാഹികളായ പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ്, സെക്രട്ടറി ലയൺ അബ്ദുൽ വാഹീദ്, ട്രഷറർ ലയൺ പി.എൽ. രാജേഷ്, അഡ്മിനിസ്‌ട്രേറ്റർ ലയൺ എസ്. ജാദു എന്നിവർ സ്ഥാനമേറ്റു. മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ അലക്സ് കുര്യാക്കോസ് സ്ഥാനാരോഹണത്തിന് നേതൃത്വം നൽകി. പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പെരുങ്ങുഴി മേട ജംഗ്ഷനിൽ ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിൽ തട്ടുകട നടത്തുന്ന കൗസല്യയ്ക്ക് സോളാർ ലൈറ്റും വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് തുടർ പഠനത്തിന് 3000 രൂപ വീതം ധനസഹായവും ലയൺസ് ഡിസ്ട്രിക്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം എല്ലാദിവസവും നടത്തിവരുന്ന ഉച്ചഭക്ഷണ വിതരണത്തിന് ഒരു ദിവസത്തേക്കുള്ള തുകയും കൈമാറി.