july18b

ആറ്റിങ്ങൽ: ആട്ടോറിക്ഷ മോഷ്ടിച്ച് നമ്പർ തിരുത്തി വിലസിയിരുന്ന ആളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. മുദാക്കൽ പാറയടി പൊയ്കമുക്ക് വെരൂർക്കോണം വീട്ടിൽ സെൽവരാജ്(35)​ ആണ് പിടിയിലായത്.

ആറ്റിങ്ങൽ വലിയകുന്ന് മോർച്ചറി റോഡിൽ ഗോകുലം വീട്ടിൽ വിജയന്റെ കെ.എൽ.16 ഡി.7387 നമ്പർ ആട്ടോയാണ് മോഷ്ടിച്ചത്. ഈ നമ്പർ തിരുത്തി കെ.എൽ.16 ഡി. 7887 എന്നാക്കിയാണ് ഇയാൾ ഓടിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ 6.30 ന് അയിലം സ്കൂളിനു സമീപം സംശയ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിക്കുകയായിരുന്നു. അന്വേഷണത്തിലാണ് ഇയാൾ ആട്ടോ മോഷ്ടിച്ച വിവരം അറിയാനായത്. കോടതി റിമാൻഡുചെയ്തു.