prathibha

കിളിമാനൂർ: ഭിന്നശേഷിക്കാർ ഭാരമല്ല,​ മറിച്ച് സമൂഹത്തിന്റെ ഭാഗമാണന്ന് കോടിയേരി ബാലകൃഷ്ണൻ. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്വപ്നക്കൂട്'വീടിന്റെ താക്കോൽ ദാനവും, പ്രതിഭാ സംഗമവും, വീൽചെയർ വിതരണവും നഗരൂറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സൊസൈറ്റിയുടെ കാരുണ്യ ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ കോടിയേരി ബാലകൃഷ്ണൻ ഭിന്നശേഷിക്കാരനായ അരുണിന് കൈമാറി.ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുമോദിച്ചു. പഠന സഹായ വിതരണവും ഫുഡ് കിറ്റ് വിതരണവും ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ബി.സത്യൻ എം.എൽ.എ, കോലിയക്കോട് കൃഷ്ണൻ നായർ, ബി.പി. മുരളി, ആർ. രാമു, എ. സമ്പത്ത്, എസ്. ജയചന്ദ്രൻ, എസ്. ഷിബു എന്നിവർ പങ്കെടുത്തു.