വെല്ലിംഗ്ടൺ : ഇംഗ്ളണ്ടിനെതിരായ ലോകകപ്പ് ഫൈനലിന്റെ സൂപ്പർ ഒാവറിൽ ന്യൂസിലൻഡ് ആൾ റൗണ്ടർ ജിമ്മി നീഷം ബാറ്റ് ചെയ്യുന്നത് ടെലിവിഷനിൽ കണ്ടിരുന്ന അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ ഡേവിഡ് ജെയിംസ് ഗോർഡോൺ നിര്യാതനായി. ജൊഫ്രെ ആർച്ചറിനെതിരെ നീഷം സിക്സടിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഒാക്‌ലാൻഡിലെ ഗ്രാമർ സ്കൂൾ അദ്ധ്യാപകനായിരുന്ന ഗോർഡോൺ കിവീസ് ലോകകപ്പ് ടീമിലെ സൂപ്പർ പേസർ ലോക്കീ ഫെർഗൂസണിന്റെയും പരിശീലകനായിരുന്നു. ക്രിക്കറ്റിനൊപ്പം ഹോക്കിയും പരിശീലിപ്പിച്ചിരുന്നു.