1

നേമം: ബൈക്കിൽ ലോറിയിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് ഒലിപ്പുചാലുവിള വീട്ടിൽ അബുബേക്കർ കുഞ്ഞ് (60) ആണ് മരിച്ചത്.ഇക്കഴിഞ്ഞ 8 ന് രാത്രി ബാലരാമപുരം വഴിമുക്കിൽ നിന്ന് പൂവാർ റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്തുവച്ച് ഇയാൾ ഒാടിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ച് നെയ്യാറ്റിൻകരയിലുളള സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. ബൈക്കിന് പുറകിലിരുന്ന ഭാര്യ നസീമയ്ക്കും പരിക്കേറ്റിരുന്നു. ആഗസ്റ്റ് 18 ന് നിശ്ചയിച്ചിരുന്ന മൂത്ത മകൻ നാസുമുദീന്റെ വിവാഹത്തിന് ക്ഷണിക്കാൻ പോകവേയാണ് അപകടം. നജുമുദ്ദീൻ , നൗഫ എന്നിവരാണ് മറ്റ് മക്കൾ. മരുമകൻ: അബ്ദുൾ കരീം.

ഫോട്ടോ: അബുബേക്കർ കുഞ്ഞ് (60).