beauty

മുഖത്തെ അനാവശ്യ രോമങ്ങളും കറുത്ത പാടുകളും കളയാൻ മരുന്നുരച്ചും ക്രീം പുരട്ടിയും ഇനി സമയം കളയണ്ട. ഇവയിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ മോചനം നൽകുന്ന ചികിത്സയാണ് ലേസർ കോസ്‌മെറ്റിക്. മുഖത്തും ശരീരത്തിലും ജന്മനാലും അപകടങ്ങളാലും ഉണ്ടാകുന്ന കറുത്ത പാടുകൾ, അനാവശ്യ രോമങ്ങൾ, മറുക് എന്നിവയെ ലേസർ രശ്മി ഉപയോഗിച്ച് കരിച്ച് കളയുന്നതാണ് ഈ ചികിത്സ. കറുത്ത നിറത്തിൽ മാത്രമേ ഈ ചികിത്സ ഫലപ്രദമാകുകയുള്ളൂ. വീര്യം കൂടിയവയാണ് ലേസർ രശ്മികളെങ്കിലും ഈ ചികിത്സയ്ക്ക് മറ്റ് പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ല.

ലേസർ രശ്‌മികൾ നേരെ സഞ്ചരിക്കുന്നതിനാൽ മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയുമില്ല. എന്നാൽ ഒരു തവണ ലേസർ രശ്‌മി കടത്തിവിട്ട സ്ഥലത്ത് വീണ്ടും അവ ഉപയോഗിക്കാൻ പാടില്ല. പുരികങ്ങളിലെ രോമങ്ങൾ നീക്കം ചെയ്യുമ്പോൾ കണ്ണിൽ ലേസർ രശ്മി പതിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും അവയ്ക്ക് വേണ്ട മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രമേ ചികിത്സ ആരംഭിക്കൂ. ഇത്തരം ചെറിയ പ്രശ്‌നങ്ങളൊഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഈ ചികിത്സയ്ക്കില്ല.

ഘട്ടം ഘട്ടമായാണ് ചികിത്സ നടത്തേണ്ടത്. ആദ്യ ചികിത്സയ്ക്കുശേഷം രണ്ടാഴ്ച വീതം അവധി നൽകിയാണ് ചികിത്സ തുടരുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് ലേസർ ചികിത്സ. അമിത രോമവളർച്ച, മറുക് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം ഇവ ഉണ്ടാകാനുള്ള കാരണം കൂടി കണ്ടെത്തി മാത്രമേ ചികിത്സ നടത്താൻ പാടുള്ളൂ. പോളിസ്റ്റിക് ഓവറി, ഹോർമോൺ ഇമ്പാലൻസ് തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം ചിലരിൽ രോമവളർച്ച അധികമാകുന്നത്. അവയ്ക്കുള്ള ചികിത്സ നടത്തിയതിനു ശേഷം ആവശ്യമെങ്കിൽ മാത്രമേ ലേസർ കോസ്‌മെറ്റിക് ചികിത്സ ചെയ്യാറുള്ളൂ.

ഡോ. കെ ആർ രാജപ്പൻ

സീനിയർ കൺസൾട്ടന്റ്

പ്ലാസ്റ്റിക് സർജറി

സ്പെഷ്യലിസ്റ്റ് ആശുപത്രി

എറണാകുളം

ഫോൺ: 04842887800