nirma

കിളിമാനൂർ: വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കിഫ്ബി വഴി അനുവദിച്ച 3 കോടി രൂപ ചെലവഴിച്ച് പകൽക്കുറി ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും, സി.സി.ടി.വി കാമറ ഉദ്ഘാടനവും, എസ്.പി.സി രണ്ടാം ബാച്ചിന്റെ ഉദ്ഘാടനവും നടന്നു. കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ജോയി എം.എൽ.എ നിർവഹിച്ചു. എസ്.പി.സി രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബേബി സുധ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹസീന, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അബുത്താലിബ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ദേവരാജൻ, ഷീജ പളളിക്കൽ സർക്കിൾ ഇൻസ്പെക്ടർ അജി.ജി.നാഥ്, പി.ടി.എ വൈസ് പ്രസിഡന്റ് എ. ഷിലോസ്, പി.ടി.എ പ്രസിഡന്റ് അമ്പിളി.ബി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷാജി.ടി, എച്ച്.എസ്.എസ് പ്രിൻസിപ്പൽ സോമശേഖരൻ നായർ.വി, ഹെഡ്മിസ്ട്രസ് സുജാത.കെ തുടങ്ങിയവർ സംസാരിച്ചു.