തിരുവനന്തപുരം: ബൈക്കിലും സ്കൂട്ടറിലും പീൻസീറ്റ് യാത്രക്കാർ ഹെൽമറ്റും, കാർ യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ സെപ്തംബർ മുതൽ പിഴ നൽകേണ്ടിവരും.100 രൂപ മുതൽ 500 രൂപ വരെയായിരിക്കും പിഴ. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹനനിയമം നടപ്പിലാകുന്നതോടെ പിഴസംഖ്യ ഉയരും. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളുമുണ്ടാകും.
ആഗസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രചാരണവും യാത്രക്കാർക്കു മുന്നറിയിപ്പും നൽകാനാണ് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്. അതിനുശേഷമേ പിഴ ഈടാക്കൽ ഉണ്ടാകൂ. വാഹനം വാങ്ങാനത്തുന്നവർക്ക് ഹെൽമറ്റ്, സീറ്റബെൽറ്റ് എന്നിവ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന വിഡിയോ/സ്ലൈഡ് ഷോ ഡീലർമാർ നിർബന്ധമായും പ്രദർശിപ്പിക്കണം.