1. 2010 മേയിൽ ഇന്ത്യയിലെ ആന്ധ്രാതീരം കടന്നെത്തിയ ചുഴലിക്കാറ്റ്?
ലൈല
2. ലോകത്ത് ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ യാത്രാക്കപ്പൽ?
ഒയാസിസ് ഒഫ് ദി സീസ്
3. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ദൃശ്യമായത്?
2010 ജനുവരി 15
4. വിപണി മൂല്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള സ്റ്റോക്ക് എക്സ്ചേഞ്ച്?
ന്യൂയോർക്ക്
5. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസ് തുടങ്ങിയത്?
ചൈനയിൽ
6. 2010ലെ ആണവ സുരക്ഷാ ഉച്ചകോടി നടന്ന സ്ഥലം?
വാഷിംഗ്ടൺ
7. ദക്ഷിണ കൊറിയയുടെ ഏതു ദ്വീപിലേക്കാണ് 2010ൽ ഉത്തര കൊറിയ ഷെല്ലാക്രമണം നടത്തിയത്?
യോൻപ്യോങ് ദ്വീപ്
8. ലോകത്തിലെ ഏറ്റവും ആഴം കൂടിയ പസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് റെക്കാഡിട്ട ബ്രിട്ടീഷുകാരി?
റോസ് സാവേജ്
9. ലോകത്തിലെ ഏറ്റവും നീളമുള്ള മോണോ റെയിൽ കോറിറോഡ്?
ഒസാക്ക
10.ഉറുദു പണ്ഡിതനായിരുന്ന ഇന്ത്യൻരാഷ്ട്രപതിയാര്?
ഡോ. സക്കീർ ഹുസൈൻ
11. 2010ൽ ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പമുണ്ടായ കരീബിയൻ ദ്വീപ് രാജ്യം ?
ഹെയ്ത്തി
12. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപാലം?
ഇടപ്പള്ളി - വല്ലാർപാടം പാത
13. അഞ്ചു പകലും അഞ്ച് രാത്രിയും നീണ്ട നൃത്തം അവതരിപ്പിച്ച് ഗിന്നസ് റെക്കാഡ് നേടിയ മലയാളി?
കലാമണ്ഡലം ഹേമലത
14. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പൊലീസ് സ്റ്റേഷൻ?
മട്ടാഞ്ചേരി
15. 2010 ഡിസംബറിൽ കൊച്ചി സർവകലാശാല ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച കഥകളി കലാകാരൻ?
കലാമണ്ഡലം രാമൻകുട്ടിനായർ
16. ലോക്സഭയിലെ ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയായി രാഷ്ട്രപതി 2009-ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട കേരളീയൻ?
ചാൾസ് ഡയസ്