vidhyarthikal-yanthrathod

കല്ലമ്പലം: വീടുകളിലും എയർപോർട്ടുകളിലും വലിയ വ്യവസായ സ്ഥാപനങ്ങളിലും ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സോളാർ പാനലുകൾ എങ്ങനെ വൃത്തിയാക്കാമെന്ന ചിന്തയാണ് ചാവർകോട്‌ വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എ൯ജിനിയറിംഗ് ആൻഡ് കമ്മ്യൂണിക്കേഷ൯ വിഭാഗത്തിലെ വിദ്യാർത്ഥികളായ അർജുൻ .എ.ആർ നായർ, മുഹമ്മദ്‌ ആഷിക്ക്.കെ, രശ്മി.എസ് പ്രമോദ്, സുജനപാൽ വി.എസ് എന്നിവർ സോളാർ പാനലുകൾ സ്വയം വൃത്തിയാക്കുന്ന യന്ത്രം കണ്ടുപിടിക്കാ൯ കാരണം. ഇവർക്ക് പിന്തുണയുമായി അസി.പ്രൊഫസർ അഭിലാഷും രംഗത്തെത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. സോളാർ പാനൽ വൃത്തിയാക്കുന്നതിനെക്കുറിച്ചും, അതിൽ നിന്നും നഷ്ടപ്പെടുന്ന വൈദ്യുതിയെക്കുറിച്ചും ചിന്തിച്ച വിദ്യാർത്ഥികൾ ഈ രണ്ടു പ്രശ്നത്തിനുമുള്ള പരിഹാര മാർഗവുമായി വന്നിരിക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷ൯ സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റ് 2019 ലെ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടാണ് ഇവരുടെത്. സോളാർ പാനലുകളിൽ പൊടിയും പായലും പിടിക്കുന്നതു മൂലം വൈദ്യുതി ഉത്പാദനം കുറയുന്നത് ഈ യന്ത്രത്തിന് മനസിലാക്കാ൯ സാധിക്കുകയും തുടർന്ന്‍ യന്ത്രം സ്വയം പാനൽ വൃത്തിയാക്കുകയും ചെയ്യുന്നു. ഇതുകൂടാതെ പല സവിശേഷതകളും യന്ത്രത്തിനുണ്ട്. 15000 രൂപയാണ് ഇതിന്റെ നിർമാണ ചെലവ്.