കല്ലമ്പലം: കല്ലമ്പലം - നഗരൂർ റോഡിൽ അപകടക്കെണിയായി കുഴികൾ രൂപപ്പെട്ടു. ബി.ജെ.പി നേതാവ് ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികൾ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. കല്ലമ്പലം ജംഗ്ഷന് സമീപം കഴിഞ്ഞ നാലു മാസങ്ങൾക്ക് മുൻപ് പി.ഡബ്ലു.ഡിയുടെ വർക്കിന്റെ ഭാഗമായി റോഡിൽ കോൺക്രീറ്റ് ചെയ്യുകയുണ്ടായി. എന്നാൽ റോഡ് പണി കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ കോണ്‍ക്രീറ്റ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. എപ്പോഴും തിരക്കുള്ള റോഡിൽ വ൯ കുഴികൾ രൂപപെട്ടതോടെ നിരവധി അപകടങ്ങളാണ് നിരന്തരം ഇവിടെ ഉണ്ടാകുന്നത്. മഴക്കാലം ആയതോടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും വെള്ളം കെട്ടിനിൽക്കുന്ന കുഴിയിൽ വീഴുന്നത് പതിവാണ്. ദേശീയ പാതയോട് ചേർന്നുവരുന്ന ഈ റോഡിന്റെ അപകടാവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല. തുടർന്നാണ് വാഴ നട്ട് പ്രതിഷേധിച്ചത്.