mullappally-ramachandran

തിരുവനന്തപുരം: ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു.
ജനങ്ങളുടെ അംഗീകാരം നേടിയ നേതാവാണ് ഷീലാ ദീക്ഷിത്. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഡൽഹിയുടെ സുസ്ഥിരവികസനത്തിന് അടിത്തറ പാകി . രാഷ്ട്രീയരംഗത്ത് ശക്തമായ സ്ത്രീ സാന്നിദ്ധ്യമായിരുന്നു. താനുമായി അടുത്ത സുഹൃത്ബന്ധമുണ്ടാണ്ടായിരുന്നു. ഷീല ദീക്ഷിതിന്റെ ദേഹവിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.