ആറ്റിങ്ങൽ: ഇടയാവണം കാർത്തിക എൻ.എസ്.എസ് കരയോഗ വാർഷികം തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ എം. സംഗീത് കുമാർ നിർവഹിച്ചു. ഇതോടനുബന്ധിച്ച് വിവിധ ക്ഷേമപദ്ധതി വിതരണം, ചികിത്സാ സഹായ വിതരണം, പഠന കിറ്റ് വിതരണം, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ, മന്നം കലാകായിക മത്സര ജേതാക്കൾക്കുള്ള അവാർഡ് വിതരണം, മുതിർന്ന പൗരന്മാരെയും പ്രശസ്തരായ വരെയും ആദരിക്കൽ, ഓണത്തിന് ഒരു മുറം പച്ചക്കറി-വിത്ത് വിതരണം എന്നിവയും നടന്നു.
പ്രസിഡന്റ് എ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പുറം മേഖലാ കൺവീനർ പി. മുരളീധരൻ നായർ, പ്രതിനിധി സഭാംഗം ആർ. രാജേഷ്, സി. രാമകൃഷ്ണൻ നായർ, എസ്. വേണുഗോപാലൻ നായർ, വി. രവീന്ദ്രൻ നായർ, ടി. മോഹനൻ നായർ, ഡി. ജയൻ, കെ. വാസുദേവൻ നായർ, ജെ.എസ്. കൃഷ്ണൻകുട്ടി നായർ എന്നിവർ സംസാരിച്ചു.