road

കിളിമാനൂർ: വികസനത്തിന് തടസം നിൽക്കുകയും, റോഡ് വികസനത്തിന് എത്തുന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്ന ഈ കാലഘട്ടത്തിൽ സ്വന്തം ഭൂമി വിട്ടു നൽകുകയും പി.ഡബ്ലൂ.ഡി ജീവനക്കാർക്കൊപ്പം പാറ പൊട്ടിക്കുകയും, മരം മുറിക്കുകയും ഒക്കെ ചെയ്ത് ശ്രദ്ധേയമാവുകയാണ് ചാരുപാറ, മൊട്ടക്കുഴി നിവാസികൾ. മണ്ഡലത്തിലെ മുഴുവൻ റോഡുകളും ആധുനികവത്കരിച്ച് മികച്ച നിലവാരത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥലം എം.എൽ.എ ബി. സത്യൻ 2018_19 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 7 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മൊട്ടക്കുഴി- ആനന്ദൻ മുക്ക് റോഡിന്റെ വികസന പ്രവർത്തനമാണ് നാട്ടുകാരുടെ സഹായത്തോടെ ത്വരിത ഗതിയിൽ നടക്കുന്നത്.

മലയോര ഗ്രാമങ്ങളായ കല്ലറ, കടയ്ക്കൽ തുടങ്ങി സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് കാലങ്ങളായി ശോചനീയ അവസ്ഥയിലായിരുന്നു. പട്ടികജാതി കോളനികൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുകയാണ് ഈ റോഡ് വികസനത്തിലൂടെ.