house-1

പാങ്ങോട്. ഒരാഴ്ചയായി തുടരുന്ന മഴയിൽ അംഗപരിമിതൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ വീട് ഇടിഞ്ഞ് വീണു. വീട്ടിലുണ്ടയിരന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 36ൽ സതീശന്റെ വീടാണ് ഇടിഞ്ഞത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സതീശന്റെ സഹോദരനായ സജീവും രണ്ട് കുട്ടികളടങ്ങുന്ന കുടുംബവും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവ സമയം എല്ലാവരും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ തല നാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ഭിത്തികൾ കുതിർന്നതാണ് മേൽക്കൂരയടക്കം നിലം പൊത്താൻ കാരണം.