3

വിതുര: ആദിവാസിമേഖലകളിൽ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിതുര ഗാന്ധി ഗ്രാം സോഷ്യൽ വെൽഫെയർ സ്റ്റഡി സെന്ററിന്റെ തൃത്വത്തിൽ ആദായകരമായ തേനീച്ച വളർത്തൽ പദ്ധതിക്ക് തുടക്കം കുറിച്ചു. വിതുര പഞ്ചായത്തിലെ മണിതൂക്കിയിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. മണിതൂക്കി വാർഡ് മെമ്പർ കെ. രാധ അദ്ധ്യക്ഷത വഹിച്ചു. വിതുര വാർഡ് മെമ്പർ ജി.ഡി. ഷിബുരാജ്, മണിതൂക്കി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ഗംഗാധരൻകാണി, എ. അബ്ദുൽകലാം, ചന്ദ്രലേഖ, മാത്തികാണിക്കാരി, പ്രോജക്ട് ഒാഫീസർ എസ്. നേശമണി, ആർ.എസ്. ഗോപകുമാർ, കെ. ശ്രീകുമാർ, സന്ധ്യാറാണി എന്നിവർ പങ്കെടുത്തു. കേരളകാർഷിക സർവകലാശാലാ മുൻ ഡീൻ എസ്. ദേവനേശൻ ക്ലാസ് നയിച്ചു.