scbmuttappalam

മുടപുരം: അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ 11 എൽ.ഡി.എഫ് സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയത് പ്രസിഡന്റായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട എസ്.വി.അനിലാലാണ് -870.കോൺഗ്രസ്,ബി.ജെ.പി സ്ഥാനാർത്ഥികൾ സജീവമായി രംഗത്തുണ്ടായിരുന്നു.എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തെ തുടർന്ന് നടന്ന ആഹ്ലാദ പ്രകടനത്തിന് അഡ്വ.വി.ജോയി എം.എൽ.എ,കയർഫെഡ് ചെയർമാൻ അഡ്വ.സായികുമാർ,എൻ.സി.പി.എം ഏരിയാ കമ്മിറ്റി അംഗം ആർ.അനിൽ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മുരളീധരൻ നായർ എന്നിവർ നേതൃത്വം നൽകി.