ബാലരാമപുരം: കേരള ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തക സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് പനവിള രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പൂവട വിജയൻ ഐഡറ്റിന്റി കാർഡ് വിതരണം ചെയ്തു.കോളിയൂർ ചന്ദ്രൻ,നിഥിൻ പൂവട,മഹേശ്വരൻ,നേമം രാജൻ,ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.ഓർഗനൈസിംഗ് സെക്രട്ടറി വി.പരമേശ്വരൻ സ്വാഗതവും എസ്.സുധ നന്ദിയും പറഞ്ഞു.