aiuc

ആര്യനാട്:സപ്ലൈകോ തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടണമെന്ന് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി അരുവിക്കര നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.ഉഴമലയ്ക്കൽ ശേഖരന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി മനോജ്,മണ്ഡലം പ്രസിഡന്റ് പുറുത്തിപ്പാറ സജീവ്,കീഴ്പാലൂർ രാമചന്ദ്രൻ,റഹീം,ഐത്തി അശോകൻ,വിജയൻ, സനകൻ,ഹരി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ഉഴമലയ്ക്കൽ ശേഖരൻ(പ്രസിഡന്റ്), അജിംഷാ,റാണി(വൈസ് പ്രസിഡന്റുമാർ)ബിന്ദു( സെക്രട്ടറി),രേണുക,വിപിൻ രാജ്(ജോയിന്റ് സെക്രട്ടറിമാർ)നീതു(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.