v

കടയ്ക്കാവൂർ: വക്കം ഗരുധർമ്മ പ്രചാരണസഭയുടെ നാലാമത് വാർഷികവും ഗുരുകാരുണ്യനിധി വിതരണവും നടന്നു. ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് കഴിവത് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഭ, അംഗങ്ങളുടെ സമ്പാദ്യ നിധിവഴി സമാഹരിച്ച തുകയാണ് സഹായ ധനമായി വിതരണം ചെയ്തത്. വസ്ത്രങ്ങൾ, കിടക്കവിരികൾ, പ്രോട്ടിൻപൗഡർ, പോഷക ആഹാരങ്ങൾ, നാപ്കിൻ, ബെഡ്പാൻ, ലോഷൻ, പുൽതൈലം, സോപ്പ് മുതലായവ സഭാ അംഗങ്ങൾ ദുരിതമനുഭവിക്കുന്ന രോഗികളുടെ വീട്ടിൽ നേരിട്ടെത്തിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സഹായ വിതരണം നടത്താൻ കഴിയുമെന്ന് പ്രവർത്തകർ പറഞ്ഞു.