vijayaragavan

തിരുവനന്തപുരം : താൻ മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചെന്ന ചില മാദ്ധ്യമങ്ങളുടെ പ്രചാരണം വസ്‌തുതാ വിരുദ്ധമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു നടത്തുന്ന സമരം വിദ്യാർത്ഥികളില്ലാതെ ചീറ്റിപ്പോയതിന്റെ ജാള്യത മറയ്‌ക്കാനാണ് ഇത്തരം പ്രചാരണം നടത്തുന്നത്. സെക്രട്ടേറിയറ്റ് വളപ്പ് ചാടിക്കടന്ന യുവതി തൃശൂരിലെ അഭിഭാഷകയാണ്. അക്കാര്യം പറയുക മാത്രമാണ് താൻ ചെയ്തത്. അല്ലാതെ ഒരു വിഭാഗത്തെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല. കെ.എസ്.യു സമരത്തിന് വിദ്യാർത്ഥികളില്ലാത്തതിനാൽ പുറത്ത് നിന്ന് ആളെ വാടകയ്ക്കെടുത്തിരിക്കുകയാണ്. താൻ പറയാത്തത് പറഞ്ഞ് കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം എല്ലാവരും തിരിച്ചറിയുമെന്നും വിജയരാഘവൻ പറഞ്ഞു.