വർക്കല: തീരദേശ മേഖലയായ വെട്ടൂർ ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതായി പരാതി. മത്സ്യത്തൊഴിലാളി മേഖലയായ താഴെവെട്ടൂരിലെ തയ്ക്കാവിന് സമീപമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചത്.
തീരദേശ ദൂരപരിധി (സിആർഇസർഡ്) ലംഘിച്ചതിനാണ് കെട്ടിടത്തിന് പഞ്ചായത്തിൽ നിന്നും നമ്പരിടാൻ കാലതാമസം നേരിടുന്നതെന്ന് പറയപ്പെടുന്നു.
അന്ന് വെട്ടൂരിൽ നടന്ന മറ്റൊരു പരിപാടിയിൽ അനാഛാദനം നടത്തിയ ഫലകം പിന്നീട് ഉപകേന്ദ്രത്തിൽ സ്ഥാപിക്കുകയായിരുന്നു.
ആരോഗ്യ ഉപകേന്ദ്രം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് വെട്ടൂരിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളും മത്സ്യത്തൊഴിലാളി സംഘടനകളും സർക്കാരിന് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഗ്രാമവാസികൾ പറയുന്നു. തീരദേശ മേഖല കൂടി ആയതിനാൽ അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമാകാൻ ഉതകുന്ന ആരോഗ്യ കേന്ദ്രം കൂടിയാണ് വെട്ടൂരിലേത്.