ചന്ദ്രയാൻ 2 വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒയെയും പങ്കാളികളായ ശാസ്ത്രജ്ഞരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. അത്ഭുതകരമായ വിധത്തിൽ ചുരുങ്ങിയ ചെലവിൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാമെന്ന നമ്മുടെ ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം ഇന്ത്യയുടെ ബഹിരാകാശ കരുത്താണെന്ന് ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ നടത്തിയ മറ്റൊരു വൻ കുതിച്ചുചാട്ടമാണ് ചന്ദ്രയാൻ 2 ദൗത്യമെന്നും ഓരോ ഇന്ത്യക്കാരനും ഈ നേട്ടത്തിൽ അഭിമാനം കൊള്ളുന്നുവെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
.