vidya

കിളിമാനൂർ: കിളിമാനൂർ വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസിലെ പ്രവേശനോത്സവം നടന്നു. ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികളായ ഗായത്രി, സൈനബ, റസ്റ്റിൻ, സാന്ദ്ര, അഭിജിത് ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ഫിനാൻസ് ഡയറക്ടർ സുരേഷ്‌ ലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മാധവരാജ്‌ രവികുമാർ സ്വാഗതം പറഞ്ഞു.

അക്കാഡമിക് അഡ്വൈസർ ഡോ. അനിൽ ബ്രഹ്മാനന്ദൻ, ട്രസ്റ്റ് ദക്ഷിണമേഖലാ കോ-ഓർഡിനേറ്റർ രാജു കരുണാകരൻ, കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, പി.ടി.എ പ്രസിഡന്റ് അശോകൻ ആശാരി, മുൻ പ്രസിഡന്റ് ജെ. സുരേഷ്, ട്രസ്റ്റി കോ-ഓർഡിനേറ്റർ അനിത വിജയൻ, വകുപ്പ് മേധാവികളായ പ്രൊഫ. കെ. വിജയകുമാർ, ഡോ. ജോൺ വൈസ്‌ലിൻ, പ്രൊഫ. പി.എ. സഹീദ, പ്രൊഫ. എ.കെ. ശുഭാദേവി, അസോ. പ്രൊഫ. പി. ബിജീഷ്, അസി. പ്രൊഫ. ദിവ്യാമധു, വിദ്യ സ്റ്റുഡന്റ്സ് സപ്പോർട്ട് സെൽ കോ-ഓർഡിനേറ്റർ എ.എസ് അനഘ, അസി.പ്രൊഫ. എ.എസ്. ജിതിൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ വകുപ്പുകളിൽ അദ്ധ്യാപകർ ഡിപ്പാർമെന്റ് തല ഓറിയന്റേഷൻ നടത്തി.