1

വിഴിഞ്ഞം: ക്ലാസ് നടക്കവെ സ്കൂളിനുമുകളിൽ കൂറ്റൻ ആൽമരം കടപുഴകി വീണ് വിദ്യാർത്ഥിയ്ക്ക് നിസാര പരിക്കേറ്റു. കോട്ടുകാൽ ഊരുട്ടുവിള ദേവിവിലാസം ഗവ.എൽ.പി സ്കൂൾ മന്ദിരത്തിനു മുകളിലാണ് ആൽ മരം വീണത്. നാലാം ക്ലാസ് വിദ്യാർത്ഥി അമീർ നാഗ് (9) ന് കയ്യിൽ നിസാര പരിക്കേറ്റു. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന മറ്റു കുട്ടികൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലാണ് ആൽമരം കടപുഴകി വീണത്. വിഴിഞ്ഞത്തുനിന്ന് അഗ്നിശമന സേന സ്ഥലത്തെത്തിമരം മുറിച്ചുനീക്കി.