വൈവാ വോസി
മേയിൽ നടത്തിയ ആറാം സെമസ്റ്റർ എം.ബി.എൽ പരീക്ഷയുടെ വൈവാ വോസി 25 ന് സർവകലാശാല ഓഫീസിൽ രാവിലെ 11നും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പി.ജി.ഡി.ഇ.സി) പരീക്ഷയുടെ വൈവാ വോസി 29 ന് രാവിലെ 9.30 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സെനറ്റ് ഹൗസ് കാമ്പസ് പാളയത്തും നടത്തും
വിദൂര വിദ്യാഭ്യാസ കേന്ദ്രം ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ സപ്ലിമെന്ററി പരീക്ഷയുടെ വൈവാ വോസി പാളയത്തുള്ള സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ രാവിലെ 10 മുതൽ നടത്തും.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ആഗസ്റ്റ് 19 ന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (എസ്.ഡി.ഇ, 2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 1 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 5 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 7 വരെയും ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ 24 മുതൽ ആരംഭിക്കും. പരീക്ഷാ ഫീസിന് പുറമേ സി.വി ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടയ്‌ക്കണം
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.സി.എ റെഗുലർ & സപ്ലിമെന്ററി (2015 സ്‌കീം), രണ്ടാം സെമസ്റ്റർ എം.സി.എ സപ്ലിമെന്ററി (2011 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ഒന്നും, രണ്ടും വർഷത്തെ എം.എസ്.സി സി.എൻ.ഡി സപ്ലിമെന്ററി ജനുവരി 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. മാർക്ക്ലിസ്റ്റുകൾ 29 മുതൽ എസ്.ഡി.ഇ, പാളയം സെന്ററിൽ നിന്നും കൈപ്പറ്റണം.
വിദൂര വിദ്യാഭ്യാസ വിഭാഗം ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (2017 അഡ്മിഷൻ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി - ജനുവരി 2019 (2008 സ്‌കീം), ഒന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് സപ്ലിമെന്ററി - ഡിസംബർ 2018 (2008 സ്‌കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.VII) 24 മുതൽ 27 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
സീറ്റ് ഒഴിവ്
ഭാഷാശാസ്ത്ര വിഭാഗത്തിൽ പി.ജിയ്ക്ക് എസ്.സി/എസ്.ടി/ബി.പി.എൽ/ജനറൽ വിഭാഗങ്ങളിലായി ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ 24 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഡിപ്പാർട്ട്‌മെന്റിൽ എത്തണം. വിശദവിവരങ്ങൾക്ക്: 7403555418
യു.ജി/പി.ജി
സ്‌പോർട്സ് ക്വാട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ യു.ജി/ പി.ജി. സ്‌പോർട്സ് ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, സ്‌പോർട്സ് സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത എല്ലാ വിദ്യാർത്ഥികളും ഏകജാലക സംവിധാനം വഴി സമർപ്പിച്ച സ്‌പോർട്സ് ക്വാട്ട അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ടും വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത പ്രൊഫോർമയുടെ പകർപ്പും അപേക്ഷയിൽ ഓപ്ഷൻ നൽകിയിട്ടുള്ള കോളേജുകളിൽ സമർപ്പിക്കണം. പ്രവേശനത്തിന് താൽപര്യമുള്ള കോളേജുകളിൽ മാത്രം നിശ്ചിത തീയതികളിൽ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. യു.ജി./പി.ജി കോഴ്സുകൾക്ക് 25 ന് വൈകുന്നേരം 3 വരെ അപേക്ഷകർ നേരിട്ടോ, പ്രതിനിധി മുഖേനയോ കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം. ഒരു കോളേജിലെ ഒന്നിലധികം കോഴ്സുകളിലേയ്ക്കുള്ള സ്‌പോർട്സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്‌ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജിൽ ഒരു അപേക്ഷ സമർപ്പിച്ചാൽ മതി.മേൽ പറഞ്ഞ തീയതികളിൽ കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന വിദ്യർത്ഥികളെ മാത്രം ഉൾപ്പെടുത്തി യു.ജി. / പി.ജി. സ്‌പോർട്സ് ക്വാട്ട റാങ്ക് പട്ടിക 01.08.2019-ന് അഡ്മിഷൻ വെബ്‌സൈറ്റിലും, കോളേജുകളിലും പ്രസിദ്ധീകരിക്കും. ഇത്തരത്തിൽ പ്രസിദ്ധപ്പെടുത്തുന്ന റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം.
യു.ജി/പി.ജി. സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം ആഗ്രഹിക്കുന്ന, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്റ്റ് 2ന് ഉച്ചക്ക് 12 ന് മുൻപ്ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം. 12ന് ശേഷം ഹാജരാകുന്ന വിദ്യാർത്ഥികളെ പരിഗണിക്കില്ല. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ തെറ്റുകൾ കണ്ടെത്തുകയോ മേൽ നിർദേശിച്ച സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരാകാതെയോ ഇരുന്നാൽ റാങ്ക്ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും. അപേക്ഷകൾ ഒന്നും തന്നെ സർവകലാശാലയിലേക്ക് അയയ്‌ക്കേതില്ല.