തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന്റെ നിലവാരം താഴേക്കെന്ന് സാങ്കേതിക സർവകലാശാലയുടെ പരീക്ഷാഫലം വ്യക്തമാക്കുന്നു.
സർവകലാശാലയുടെ ആദ്യ ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 144 ൽ 112 കോളേജുകളിലും വിജയം 40 ശതമാനത്തിൽ താഴെയാണ്. ഇതിൽ മൂന്നെണ്ണം സർക്കാർ കോളേജുകളും 13 എണ്ണം സർക്കാർ നിയന്ത്റിത സ്വാശ്രയ കോളേജുകളുമാണ്. 10 സ്വാശ്രയ കോളേജുകളിൽ വിജയം 10 ശതമാനത്തിൽ താഴെയാണ്. ഇതിൽ രണ്ട് കോളേജുകളിൽ ആരും വിജയിച്ചിട്ടില്ല. കൊല്ലത്തെ പിനാക്കിൾ സ്കൂൾ ഒഫ് എൻജിനിയറിംഗ്, അരിപ്പ ഹിന്ദുസ്ഥാൻ കോളേജ് ഒഫ് എൻജിനിയറിംഗ് എന്നിവയാണിവ
. 10നും 20നും ഇടയിൽ വിജയശതമാനമുള്ള 32 കോളേജുകളുണ്ട്. വയനാട് ഗവ. എൻജിനിയറിംഗ് കോളേജിൽ 19.1 സതമാനമാണ് വിജയം. 37 കോളേജുകളിൽ 20നും 30നും ഇടയിലാണ് വിജയ ശതമാനം. 33കോളേജുകളിൽ 30നും 40നും ഇടയിലും.. 32 കോളേജുകൾക്ക് മാത്രമാണ് 40 ശതമാനത്തിന് മുകളിൽ വിജയം നേടാനായത്. 50 ശതമാനത്തിനു മേൽ വിജയം19 കോളേജുകൾക്കുണ്ട്. ഏഴിടത്ത് 60 ശതമാനത്തിന് മേലാണ് വിജയം.
മികച്ച കോളേജുകളും
വിജയശതമാനവും:
കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം-70.31
ഗവ. എൻജിനിയറിങ് കോളേജ് ബാർട്ടൺഹിൽ-63.75
എൽ.ബി.എസ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്നോളജി ഫോർ വിമൻ, പൂജപ്പുര-62.58
മോഡൽ എൻജിനിയറിംഗ് കോളേജ് എറണാകുളം-64.19
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആൻഡ് സയൻസ്- 67.69
രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി- 63.56
ടി.കെ.എം കോളജ് ഒഫ് എൻജിനിയറിംഗ്, കൊല്ലം- 60.47