തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സെപ്തംബർ 11,12,13 തീയതികളിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. വിശേഷാൽ പൂജകൾ, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളനങ്ങൾ, പുഷ്പാലങ്കാരം, അന്നദാനം, സാഹിത്യ മത്സരങ്ങൾ, ജയന്തി ഘോഷയാത്ര, വിദ്യാഭ്യാസ അവാർഡുകൾ, കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

ഗാന്ധിപുരം എസ്.അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ശ്രീനാരായണ ഗുരുകുലത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ (മുഖ്യ രക്ഷാധികാരി), മേയർ വി.കെ. പ്രശാന്ത് (രക്ഷാധികാരി), സ്വാമി വിശുദ്ധാനന്ദ (പ്രസിഡന്റ്), സ്വാമി ശുഭാംഗാനന്ദ (സെക്രട്ടറി), എസ്. അശോക് കുമാർ (വൈസ് പ്രസിഡന്റ്), ഷൈജു പവിത്രൻ, കുണ്ടൂ‌ർ എസ്. സനൽ, വി.ആർ. ചന്ദ്രബാബു (ജോയിന്റ് സെക്രട്ടറിമാർ), അനീഷ് ചെമ്പഴന്തി (ജനറൽ കൺവീനർ), പി.എസ്.ഷിബു (ട്രഷറർ) എന്നിവരെ ആഘോഷ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.

സബ്കമ്മിറ്റി കൺവീനർമാരായി സി.രാജേന്ദ്രൻ, കെ.രാജശേഖരൻ, എസ്.മധുസൂദനൻ (ഫിനാൻസ്), എസ്.സുനിൽകുമാർ, ബിനോജ് ചെമ്പഴന്തി, മഹാദേവൻ, ജയശങ്കർ (ഘോഷയാത്ര), എസ്.സനിൽകുമാർ, ജി.രാജൻ (അന്നദാനവും അതിഥി സത്കാരവും), രാജേഷ് പുന്നവിള (പബ്ലിസിറ്റി), സുരേഷ് (എസ്.എൻ.വി), വി.ശശിധരൻ (സ്റ്രേജ് ആൻഡ് ഡെക്കറേഷൻ), വി.അനിൽകുമാർ‌, സോഹൻലാൽ (ലൈറ്റ് ആൻഡ് സൗണ്ട്), എസ്.ശിശുപാലൻ, കെ.ആർ. വേണുഗോപാലൻ (സാഹിത്യ മത്സരം), ആർ.മോഹൻകുമാർ, ജി.സന്തോഷ്‌കുമാർ (പൂജ ആൻഡ് പുഷ്പാലങ്കാരം), എസ്. ഷാജി (പ്രോഗ്രാം), വി.ശിവകുമാർ, വി.കനകാംബരൻ (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. സെപ്തംബർ 13ന് വൈകിട്ട് 4ന് ഗുരുകുലത്തിൽ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഉദയഗിരി, ചെല്ലമംഗലം, കരിയം ചെക്കാലമുക്ക്, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ പോയി തിരിച്ച് ഗുരുകുലത്തിൽ സമാപിക്കും.