
തിരുവനന്തപുരം: നാല് ഗവ. ലാ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.ബി കോഴ്സിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് നടപടിക്രമങ്ങൾ തുടങ്ങി. www.cee.kerala.gov.in വെബ്സൈറ്റിലാണ് ഓപ്ഷൻ കൺഫർമേഷൻ നടത്തേണ്ടത്. ആദ്യഘട്ട അലോട്ട്മെന്റിൽ പ്രവേശനം നേടിയവർക്ക് അവരുടെ നിലവിലെ ഹയർഓപ്ഷനുകൾ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. 25ന് പകൽ ഒന്നുവരെ നിലവിലെ ഹയർ ഓപ്ഷനുകൾ പുന:ക്രമീകരിക്കുകയും ആവശ്യമില്ലാത്തവ റദ്ദാക്കുകയും പുതുതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും കോഴ്സുകളിലേക്കും ഓപ്ഷൻ രജിസ്ട്രേഷൻ നടത്തുകയും ചെയ്യാം. പുതുതായി ഉൾപ്പെടുത്തിയ തിരുവനന്തപുരം ലാ അക്കാഡമിയിലേക്കാണ് ഓപ്ഷൻ രജിസ്ട്രേഷന് അവസരം. 60സീറ്റുകളിലേക്കുള്ള ഫീസ് ഘടന ഇങ്ങനെ:- ട്യൂഷൻ ഫീസ് 30,000, സ്പെഷ്യൽ ഫീസ്- 5000, കോഷൻ ഡിപ്പോസിറ്റ്- 5000, തിരികെകിട്ടുന്ന നിക്ഷേപം- 50,000. 25നാണ് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 26മുതൽ 29ന് വൈകിട്ട് 4വരെ ഓൺലൈനായോ പോസ്റ്റോഫീസിലോ ഫീസടച്ച് കോളേജുകളിൽ പ്രവേശനം നേടണം. 29ന് ക്ലാസുകൾ തുടങ്ങും. 30ന് വൈകിട്ട് 5നകം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജ് അധികൃതർ ഓൺലൈനായി കൈമാറണം. www.cee-kerala.org വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. ഹെൽപ്പ് ലൈൻ നമ്പർ- 0471 2339101, 2339102, 2339103, 2339104, 2332123