ചിറയിൻകീഴ്: യുവാവിനെ ബൈക്കിടിച്ച് വീഴ്‌ത്തിയ സംഭവം പൊലീസിൽ പരാതിപ്പെട്ടതിന് വീട് അക്രമികൾ അടിച്ചു തകർത്തു. അഴൂർ കോളിച്ചിറ കുന്നുവിള വീട്ടിൽ ശോഭനയുടെ വീടാണ് തകർത്തത്. സംഭവത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ശോഭനയുടെ മകൻ സംജിത്തിനെ (18) ഇക്കഴിഞ്ഞ ദിവസം അക്രമി സംഘത്തിലെ ഒരാൾ ബൈക്കിടിച്ച് വീഴ്‌ത്താൻ ശ്രമിച്ചിരുന്നു.ഇതേക്കുറിച്ച് ശോഭന ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ അക്രമിസംഘം വീട് വളഞ്ഞ് ജനാലകളും വാതിലും അടിച്ചു തകർക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.