തിരുവനന്തപുരം: വിഴിഞ്ഞം ലയൺസ് ക്ലബ്ബിന്റെ വാർഷികസമ്മേളനം തിരുവല്ലം ലയൺസ് ക്ളബ്ബിൽ നടന്നു. ഡിസ്ട്രിക്ട് വൈസ് ഗവർണർ ലയൺ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ലയൺ ആനന്ദരാജ് അദ്ധ്യക്ഷനായി. പുതിയ ഭരണസമിതിയുടെ അധികാര കൈമാറ്റവും ചടങ്ങിൽ നടന്നു. സെക്രട്ടറി അനൂപ് വാർഷിക റപ്പോർട്ട് അവതരിപ്പിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ അലക്സ് കുര്യാക്കോസ് പുതിയ അംഗങ്ങൾക്ക് സത്യപ്രവാചകം ചൊല്ലിക്കൊടുത്തു. വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കിടപ്പുരോഗികൾക്കു വാട്ടർ ബെഡ്, ശരീര തളർച്ചയുള്ള രോഗിക്ക് വീൽചെയർ, റീജിയണൽ കാൻസർ സെന്ററിന് മുന്നിൽ ഭക്ഷണത്തിനുള്ള ധനസഹായം എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു. പുതിയ ലയൺ വർഷത്തിൽ 10 ലക്ഷം രൂപയുടെ സേവനപ്രവർത്തനങ്ങൾ നടത്തുമെന്ന് ആനന്ദരാജ് അറിയിച്ചു. അരുൺ പി (പ്രസിഡന്റ്), മധുസൂദനൻ(സെക്രട്ടറി), വിനോദ് കുമാർ (അഡ്മിനിസ്‌ട്രേറ്റർ), സുരേഷ് കുമാർ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. റീജി.ൻ ചെയർപേഴ്സൺ മോഹനകുമാരൻ നായർ, അഭിലാഷ്, അരുൺ എന്നിവർ സംസാരിച്ചു.