കാട്ടാക്കട: കാർഷിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകുന്ന ചിങ്ങമാസം വരാറായിട്ടും കർഷകരുടെ ആശങ്കകൾക്ക് അറുതിയില്ല.മലയോരത്തെ കർഷകരാണ് പ്രതീക്ഷയറ്റ് കഴിയുന്നത്.

പഞ്ഞ മാസം കഴിഞ്ഞ് വിളവെടുപ്പിന്റെ നാളുകൾ എണ്ണി കാത്തിരിക്കുമ്പോഴും കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും കാലവർഷം തങ്ങളെ ചതിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.ഇപ്പോൾ ഈ തകർത്ത് പെയ്യുന്ന മഴ കർഷക മനസുകളിൽ വ്യത്യസ്ഥ കാഴ്ചപ്പാടുകളാണ് രൂപപ്പെടുത്തുന്നത്.മഴ നെൽക്കർഷകരെ സന്തോഷിപ്പിക്കുമെങ്കിൽ റബർ കർഷകർക്കത് കണ്ണീരാണ് നൽകുന്നത്.എന്നാൽ വയലുകളിൽ അധികജലമെത്തുന്നത് കൃഷിക്ക് അനിയോജ്യമല്ലെന്ന കാര്യം വിസ്മരിക്കാനാകില്ല.ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത കർഷകരുടെ പ്രതീക്ഷകൾക്ക് മഴ മങ്ങലേല്പിക്കുമോ എന്ന ഭയത്തിലാണ് കർഷകർ.ഓണം അടുത്തതിനാൽ ഇപ്പോഴുണ്ടാകുന്ന കാർഷിക കെടുതികൾ കനത്ത നഷ്ടമുണ്ടാക്കും.അതോടെ ഓണവിപണിയിൽ ഉത്പന്നങ്ങളെത്തിക്കാനാകാതെ വരും.ഫലമോ? വിപണിയിലുള്ള ഉത്പന്നങ്ങൾക്ക് വൻ വില നൽകേണ്ടിയും വരും. എങ്കിലും പ്രകൃതി കനിയുമെന്നും ഓണവിപണി തളിർക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

മഴയത്ത് കരഞ്ഞും ചിരിച്ചും കർഷകർ

1.നെൽക്കൃഷി: കന്നിക്കൊയ്ത്ത്

കേരളത്തിലെ പരമ്പരാഗത നെൽകൃഷിയിലെ മൂന്ന് കൃഷിവേളകളിലാദ്യത്തേതാണ് വിരിപ്പ്. മേടമാസത്തിൽ ആരംഭിക്കുന്ന കൃഷി

ചിങ്ങം ​- കന്നിയോടെ (ഓഗസ്റ്റ്‌ ​ - സെപ്റ്റംബർ മാസങ്ങളിൽ) വിളവെടുപ്പ് നടത്തുന്നു.

ജലവിതരണം:

നടീൽസമയം:1.5സെ.മീ ജലംപാടത്ത് കയറ്റും

5സെ.മീ ഉയർത്തുന്നു

വിളവെടുപ്പിന് 13 ദിനം മുമ്പ് ജലമൊഴുക്കിക്കളയും

2. റബർ

കനത്ത മഴ റബർ മേഖലയെ തളർത്തുന്നു. മഴ റബർ ഉത്പാദനത്തെ കുറയ്ക്കും.ടാപ്പിംഗ് നടക്കില്ല.

റബർ ചെടികൾക്ക് കുറഞ്ഞത് 200 സെന്റീമീറ്റർ വാർഷിക വർഷപാതവും 21 °C-ൽ കൂടിയ താപനിലയും ആവശ്യമാണ്. വരൾച്ചയെ അതിജീവിക്കാനുള്ള കഴിവ് ഇതിനില്ല. മാത്രമല്ല വെള്ളക്കെട്ടിനെ ചെറുക്കാനും ഇതിന് കഴിവില്ല. തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി ലഭിക്കുന്ന കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചെരിവുകളും റബർ കൃഷിക്ക് അനിയോജ്യം.

റബറിന് കൂടുതൽ വില ലഭിക്കുന്നതും ഉത്പാദനം നടക്കുന്നതും ജൂൺ, ജൂലൈ മാസങ്ങളിലാണ്.

മഴ കാരണം ഷീറ്റുകൾ ഗ്രേഡ് ആക്കാൻ കർഷകർക്കും കഴിയുന്നില്ല. ഷീറ്റുകൾ വിറ്റുപോകാത്തതു കാരണം കർഷരിൽ നിന്ന് വിലക്കുറവിൽ റബർ എടുക്കേണ്ട സാഹചര്യമാണുള്ളത്.

വർഷത്തിൽ 160 മുതൽ 225 ദിവസം വരെ ടാപ്പിംഗ്

ഇന്ന് : വർഷം90 100 ദിനം മാത്രമാണ് പരമാവധി റബ്ബർ വെട്ടുന്നത്.

കോട്ടൂർ അഗസ്ത്യവന മേഖലയിലെ ആദിവാസി മേഖലകളിലെ ആളുകളേയും കൃഷി നാശം ഏറെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ആദിവാസികളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്.കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പുറമെ പ്രതികൂല കാലാവസ്ഥയും കൂടിയായപ്പോൾ ഇവരും കടുത്ത പട്ടിണിയിലായി. ഇക്കുറിയും ആദിവാസി വിഭാഗത്തെയും കടുത്ത ദുരിതത്തിലേക്ക് തള്ളിവിടും എന്ന സ്ഥിതിയാണ് .

3.പച്ചക്കറി

മികച്ച വിളവ് പ്രതീക്ഷിച്ച് പച്ചക്കറിക്കൃഷി ചെയ്തവരെല്ലാം ഇപ്പോൾ ഭീതിയിലാണ്.മഴ പച്ചക്കറികളുടെ തണ്ട് ചീയാൻ കാരണമാകുന്നു.തുടർച്ചയായ മഴ പച്ചക്കറി കർഷകരെ വെട്ടിലാക്കി.ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്തവയെല്ലാം കനത്ത മഴയിൽ നശിച്ചു.

വാഴ ,മരിച്ചീനി,ഇഞ്ചി,ചേന തുടങ്ങി വയലുകളിൽ കൃഷിചെയ്തിട്ടുള്ളവയാണ് ഇപ്പോൾ ദുരിതത്തിലായത്.

തോരാതെ പെയ്യുന്ന മഴ കാർഷിക മേഖലയെ തകർക്കുമോയെന്ന ഭീതിയിലാണ് കർഷകർ.മഴ കനത്താൽ ഓണവിപണി ലക്ഷ്യമിട്ട കർഷകർക്ക് തിരിച്ചടിയാകും.

കർഷക കൂട്ടായ്മ,കാട്ടാക്കട ഏലാ