ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മാതൃകാ കൃഷി വാർഡായി തിരഞ്ഞെടുക്കപ്പെട്ട കോട്ടപ്പുറം വാർഡിലെ കർഷകസഭ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ കർഷകർക്ക് പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം അംഗൻവാടിയിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ് അംഗം പ്രേമലത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കർഷക സംഘം നേതാക്കളായ പി. മുരളി, അഡ്വ. യു. സലിംഷ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ദിവ്യ സ്വാഗതവും കൃഷി അസിസ്റ്റന്റ് അഭിലാഷ് നന്ദിയും പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറം വാർഡിലെ 6 കുടുംബശ്രീ ഗ്രൂപ്പുകളിലും വീടുകളിലുമായി ഒന്നര ഏക്കർ സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി ചെയ്യുന്നത്.