തിരുവനന്തപുരം : മഴക്കെടുതിയെ തുടർന്ന് നഗരസഭ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ഇതുവരെ എത്തിയത് 229 കുടുംബങ്ങൾ. വലിയതുറ സെന്റ് റോക്ക്സ് കോൺവെന്റ് പ്രീ സ്‌കൂൾ, വെട്ടുകാട് എൽ.പി.എസ്, വലിയതുറ ടെക്‌നിക്കൽ സ്‌കൂൾ, വലിയതുറ തുറമുഖ വകുപ്പിന്റെ ഗോഡൗൺ, വലിയതുറ ബഡ്സ് സ്‌കൂൾ, വലിയതുറ യു.പി.എസ് എന്നിവിടങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പുകളിൽ 24 മണിക്കൂർ സേവനം ഉറപ്പാക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. റവന്യൂ വകുപ്പ്, ആരോഗ്യവിഭാഗം എന്നിവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. മഴക്കാല രോഗങ്ങളും, ജന്തുജന്യ രോഗങ്ങളും തടയുന്നതിനായി പ്രത്യേക ഫോഗിംഗ്, പരിസര ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനായി എല്ലാ ക്യാമ്പുകളിലും സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്യാമ്പുകളിൽ
20 ശുചീകരണ വിഭാഗം ജോലിക്കാർ
3 ഹെൽത്ത് ഇൻസ്‌പെക്ടർമാർ
3 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ
കൂടുതൽ സേവനങ്ങൾ ആവശ്യമായി വരുന്ന മുറയ്ക്ക്
നടപടികൾ സ്വീകരിക്കും - മേയർ വി.കെ. പ്രശാന്ത്