ആറ്റിങ്ങൽ: മുനിസിപ്പൽ ടൗൺ ഹാളിന് സമീപം പ്രവർത്തിക്കുന്ന അടൂർ പ്രകാശ് എം.പിയുടെ ഓഫീസിൽ നിവേദനങ്ങൾ നൽകാനും പരാതികൾ അറിയിക്കാനും വൻ തിരക്ക്. നാട്ടിലുള്ളപ്പോൾ രാവിലെ 7 മുതൽ പരാതി സ്വീകരിക്കാൻ ഇരിക്കുകയാണ് എം.പി ആരുടെയും ശുപാർശയില്ലാതെ എം.പിയെ നേരിൽ കണ്ട് നാട്ടുകാർക്ക് കാര്യങ്ങൾ അവതരിപ്പിക്കാനാകും. കഴിഞ്ഞ ദിവസം രാവിലെ 7 മുതൽ വൈകിട്ട് 4 വരെ എണ്ണൂറോളം പേരാണ് വിവിധ ആവശ്യങ്ങൾക്കായി എം.പിയെ കാണാനെത്തിയത്. എല്ലാ അപേക്ഷകളും സ്വീകരിച്ച് നടപടി കൈക്കൊണ്ടശേഷമാണ് അദ്ദേഹം ഉച്ചഭക്ഷണം കഴിച്ചത്. എം.പി സ്ഥലത്തില്ലാത്ത ദിവസങ്ങളിലും ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.