rain
rain

തിരുവനന്തപുരം: കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്നലെയും ശക്തമായ മഴ തുടർന്നു. ഇന്നും കാലവർഷം കനത്തതോതിൽ പെയ്യുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും കോഴിക്കോട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിൽ ഇന്നലെ പകൽ മഴ വിട്ടുനിന്നു. ചില ഭാഗങ്ങളിൽ ചെറിയ തോതിൽ മഴയുണ്ടായി.