pirappan

തിരുവനന്തപുരം: സാഹിത്യകാരന്മാർ ലക്ഷ്യബോധമുള്ളവരാകുമ്പോൾ മാത്രമേ ലോകത്ത് സാംസ്കാരിക സമന്വയവും സമാധാനവും ഉണ്ടാകൂവെന്ന് എഴുത്തുകാരനും മുൻ എം.എൽ.എയുമായ പിരപ്പൻകോ‌ട് മുരളി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാഡമിയും മാണിക്കൽ ചർച്ചാവേദിയും ചേർന്ന് സംഘടിപ്പിച്ച മാണിക്കൽ കവികൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്‌സ്‌പെക്ട് ഹാളിൽ ചേർന്ന ചടങ്ങിൽ ആർ. സോമശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കായംകുളം യൂനുസ്, ഡോ. അജയപുരം ജ്യോതിഷ് കുമാർ, സി.ആർ. സുഗുണൻ, ജെ. മുരളീധരൻ നായർ, പി. ബാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. പിരപ്പൻകോട് മുരളി, പിരപ്പൻകോട് അശോകൻ, വിഭു പിരപ്പൻകോട്, ജെ. വിജയൻ, അഡ്വ. പിരപ്പൻകോട് ജയദേവൻ നായർ, കുന്നമംഗലം കൃഷ്‌ണൻ, എസ്.എസ്. ചന്ദ്രകുമാർ, അനീഷ് കൈരളി, സന്ധ്യ പത്മ, സതീഷ് ജി. നായർ, ബാലകൃഷ്‌ണൻ പിരപ്പൻകോട്, സ്നേഹലത, ലതീഷ് .എം.ആർ, സിദ്ദിഖ് സുബൈർ, രാജൻ നെല്ലിക്കുന്നിൽ, അശ്വതി ഷാജി, ബി. ഗോപകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു.