കാട്ടാക്കട : തൊഴിലാളിയെ തിരിച്ചെടുത്ത് നെയ്യാർഡാം കിക്മാ കോളേജ് നീതി കാട്ടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ. ജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ സി.പി.ഐ കള്ളിക്കാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോളേജിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുച്ഛ വേതനത്തിന് 10 വർഷമായി ഗാർഡനർ ജോലിചെയ്തിരുന്ന അനിൽ കുമാറിനെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇദ്ദേഹം ഉൾപ്പെടെ 9പേരെ സ്ഥിരമാക്കണമെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് പിരിച്ചുവിടൽ. തൊഴിലാളിയെ തിരിച്ചെടുത്ത് കുടുംബത്തോട് നീതിപുലർത്താൻ കോളേജ് ചെയർമാൻ തയ്യാറാകണമെന്ന് ജി.ആർ. അനിൽ ആവശ്യപ്പെട്ടു. മരക്കുന്നത്തുനിന്ന് പ്രകടനമായി കോളേജ് ഗേറ്റിന് മുന്നിൽ എത്തിയാണ് ധർണ്ണ നടത്തിയത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടിവ് അംഗം കള്ളിക്കാട് ചന്ദ്രൻ, കള്ളിക്കാട് ഗോപൻ എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണ്ണയ്ക്കും ഷിബുതോമസ്, എസ്.ബി. വിനയകുമാർ, ഇടമനശ്ശേരി സന്തോഷ്, ബി. സുദർശനൻ, ബി. സുരേന്ദ്രനാഥ്, എൽ. സാനുമതി, വി. സുകുമാരൻ, വി. ഷൈജു, ടി. സുകു എന്നിവർ നേതൃത്വം നൽകി.